Tuesday, 11 October 2016

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

ഒരു ദിവസം അവള്‍ കുളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു അപരിചിതന്‍ കൂരയ്ക്ക് മുകളില്‍ കയറി ഒരു ഓടിളക്കി നോക്കി. അവളുടെ നഗ്നതയുടെ മനോഹാരിത കണ്ട് അവന്‍ അന്തംവിട്ടുപോയി. പരിഭ്രമിച്ചുനോക്കുന്ന അവനെ നോക്കി ലജ്ജ കൂടാതെ അവള്‍ പറഞ്ഞു.

‘‘സൂക്ഷിച്ചോ, താഴേക്കു വീഴാതെ’

‘നിന്നെ ഒന്നുകാണണമെന്നുണ്ടായിരുന്നു’ അയാള്‍ പറഞ്ഞു.
‘ശരി’ അവള്‍ പറഞ്ഞു. ‘എന്നാലും സൂക്ഷിക്കണം, ആ ഓടുകള്‍ പഴകി ദ്രവിച്ചതാണ്.’

ഓടിന് പുറത്തിരുന്നവന്‍െറ മുഖത്ത് വല്ലാത്ത പരിഭ്രമം. ഓടുപൊട്ടി നിലത്തുവീണേക്കുമോ എന്ന് ഭയന്നിട്ടാവും അവന്‍ വിഷമിക്കുന്നതെന്ന് അവള്‍ വിചാരിച്ചു. അപകടം കൂടാതെ ഇറങ്ങിപ്പോയ്ക്കോട്ടെ എന്നുവെച്ച് അവള്‍ വേഗം കുളികഴിച്ചു. ശരീരത്തില്‍ വെള്ളമൊഴിക്കുമ്പോള്‍ അവള്‍ അവനോട് സംസാരിച്ചു. ഓടിന് പുറത്ത് വീണുകിടക്കുന്ന ഇലകള്‍ അഴുകിദ്രവിച്ചതില്‍നിന്നാകണം കുളിമുറിക്കുള്ളില്‍ തേളുകള്‍ പെരുകിയതെന്ന് അവള്‍ പറഞ്ഞു. അത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ സംസാരിക്കുന്നത് കണ്ട് ധൈര്യം കിട്ടിയ അവന്‍ ഒരു പടികൂടി കടന്നു ചോദിച്ചു:

ഞാന്‍ നിന്‍െറ ദേഹത്ത് സോപ്പു തേച്ചു തരട്ടെ?’

‘നിങ്ങളുടെ സദുദ്ദേശ്യത്തന് നന്ദി’ അവള്‍ പറഞ്ഞു. ‘പക്ഷേ, എന്‍െറ രണ്ടു കൈകളും ധാരാളം മതി’

എന്നിട്ട് അവള്‍ ദേഹം തോര്‍ത്തുന്ന സമയത്ത് കണ്ണുനീരോടെ അവന്‍ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു. ഒരു സ്ത്രീ കുളിക്കുന്നത് കാണാന്‍ വേണ്ടി ഒരു മണിക്കൂര്‍ സമയം വെറുതെ കളഞ്ഞ് ഉച്ചയൂണുപോലും നഷ്ടപ്പെടുത്തിയ വിഡ്ഢിയെ താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അവള്‍ പറഞ്ഞു. അവസാനമായി അവള്‍ പരുക്കന്‍ മേലങ്കി ധരിച്ചപ്പോള്‍ അവള്‍ക്ക് അടിവസ്ത്രമൊന്നുമില്ലല്ളോ എന്ന അറിവ് അവനെ കൂടുതല്‍ മഥിച്ചു. എന്നിട്ട് അവന്‍ കുളിമുറിയിലേക്ക് ചാടാന്‍ വേണ്ടി രണ്ട് ഓടുകള്‍ കൂടി ഇളക്കി.

‘ഭയങ്കര പൊക്കമാണ്, താന്‍ ചത്തുപോകും’ അവള്‍ പേടിച്ച് മുന്നറിയിപ്പ് കൊടുത്തു. പഴകി ദ്രവിച്ചുപോയിരുന്ന ഓടുകള്‍ പൊട്ടി അവന്‍ നിലത്തുവീണ് സിമന്‍റുതറയില്‍ തലയടിച്ചു പിളര്‍ന്നു മരിച്ചു.

മാസ്മരിക കഥാപ്രപഞ്ചമൊരുക്കിയ വിശ്വവിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്‍െറ വളരെ പ്രശസ്തമായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ എന്ന നോവലിലെ മനോഹരമായ ഒരു രംഗമാണ് ഇത്.

മൗനം

നിന്റെ മൗനം
കറുത്തവാവ്
കടിച്ചുകൊന്ന
നിലാവിന്റെ
ഒടുവിലെത്തെ
പിടച്ചിലായി,
എന്നെ വന്ന് തൊടുമ്പോൾ
മിഴികളിൽ
ഉൾക്കടലുകളെ
നട്ടുവളർത്താൻ,
പാകമായ ഭ്രാന്തിലേക്ക്
പ്രണയമെന്നെ
മൊഴിമാറ്റിക്കൊണ്ടിരിക്കുന്നു.
ജന്മാന്തരങ്ങളിൽ പോലും
എനിക്കും നിനക്കും
വായിച്ചെടുക്കാനാവാത്ത
ഭാഷയിൽ......
___തീക്കുനി

സച്ചിദാനന്ദന്‍

മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
---------------------------

സച്ചിദാനന്ദന്‍

Monday, 3 October 2016

പ്രണയക്കുറിപ്പുകള്‍



നിലാവിനെക്കുറിച്ചോ,
നക്ഷത്രങ്ങളെക്കുറിച്ചോ,
കുന്നില്‍ ചെരുവിലെ സന്ധ്യകളെ കുറിച്ചോ,
നാം തമ്മില്‍ സംസാരിച്ചിട്ടില്ല.
പ്രണയം കൊണ്ട്,
നീയെന്റെ മുറിവുകള്‍ തുന്നുന്നു.
കരകളെയും പാറകളെയും മരങ്ങളെയും
അണകളെയും അതിജീവിച്ചു എന്നെങ്കിലും നീയെന്നിലേക്ക് ഒഴുകിയെത്തിയെക്കാം
അന്ന്,
കൈമാറുവാന്‍ കരളിലിന്നെ,
കരുതി വയ്ക്കുന്നു
ഒരു കനല്‍ക്കാലം .
.
.

(പവിത്രന്‍ തീക്കുനി )

കാലം



പൂവിലൂടെ സഞ്ചരിച്ചു
മുള്ളിലെത്തിയ കൂട്ടുകാരായിരുന്നു നാം .

ഗ്രീഷ്മത്തിന്റെ കൊത്തേറ്റ നാളില്‍
ഒരുച്ചകറുപ്പില്‍
നീ ചോദിച്ചു
നമ്മള്‍ക്കിടയില്‍നിന്നാരാണ് ആദ്യമില്ലാതാവുക'

മഴ വന്നു

വെയില്‍ വന്നു

മഞ്ഞുമാത്രം വന്നില്ല .

പക്ഷെ ,
ഒരു ചിത്രശലഭത്തിന്റെ ചിറകില്‍ ,
അകലെയെവിടെയോ ഇരുന്നു മഞ്ഞു ഇങ്ങനെ കുറിച്ചിട്ടു
നിങ്ങള്‍ക്കിടയില്‍നിന്നു
ആദ്യം മരിച്ചത് ഞാനായിരുന്നു .

മൂണ്‍വോക്ക്



അവളെപ്പറ്റി ഞാനാരോടും
പറഞ്ഞിരുന്നില്ല
അവളെപ്പറ്റി അവളും
ആരോടും പറഞ്ഞിരിക്കില്ല

ബസ്സ്റ്റോപ്പില്‍ അവള്‍ നില്‍ക്കുന്നതിന്
എതിര്‍വശം നില്‍ക്കെണ്ടിയിരുന്നു

എന്നും പരസ്പരം വഴക്കുകൂടി പിരിയുന്ന
രണ്ടു ബസ്സുകളില്‍ എനിക്കും അവള്‍ക്കും
കയറേണ്ടി വന്നിരുന്നു

തിരിച്ചിറങ്ങുന്ന ഒരേ സമയത്തും
ഒരുമിച്ചു നടക്കാനുള്ള അടുപ്പം
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല

അതുമല്ല കുറച്ചുകൂടി നടന്നാല്‍
ഒരാള്‍ക്കുമാത്രം നടന്നുപോകാവുന്ന
ഒരു വഴി പിന്നെയും
ഞങ്ങളിലൊരാളെ പിന്‍തള്ളുമായിരുന്നു.

(മൂണ്‍വോക്ക് - വിമീഷ് മണിയൂര്‍ )

സംഭവിച്ചത്..... -


ഒരു ദിവസം
ഒത്തിരിപ്പേരുടെ -
അകമ്പടിയോടെ
ഒരു താലി
പുരമുറ്റത്തേക്ക -് കയറിവരുന്നതും
തന്നെകൊണ്ട് നിറഞ്ഞ പുര മെലിയുന്നതായും
സൗദാമിനി സ്വപ്‌നം കണ്ടു
പക്ഷെ,
അങ്ങനെയല്ല സംഭവിച്ചത്.
കുറച്ചുനാളുകള്‍ -ക്കു ശേഷം
ഒരു രാത്രി
അകമ്പടിയില്ലാതെ
ഒറ്റയ്ക്ക്
ഒരു പ്രലോഭനം
വീടിന്റെ പിന്നാമ്പുറത്തെ -ത്തി,
അവള്‍ കാത്തുവെച്ചതെന് -തോ
കവര്‍ന്നെടുത്ത് -
ഇരുളിലേക്ക് മറയുകയാണുണ്ടായത -്
പിന്നയും,
കുറച്ചുനാള്‍ കഴിഞ്ഞാണ്
ഒരുച്ചനേരത്ത്
പരസ്യമായിട്ട്‌
സൗദമിനിയുടെ ശിരസിലും,നെറ്റി -യിലും, കഴുത്തിലും
ചുംബിച്ച്
ചുവപ്പിച്ചു
പരശുറാം എക്സ്പ്രസ്
വടക്കോട്ടു പോയത്
''''''''''''''' -''''''''''''''' -''''''''''''''' -''''''''''''''' -'''''''''
.......പവിത്രന് -‍ തീക്കൂനി

പവിത്രന്‍ തീക്കൂനി


എല്ലാം
തിരിച്ചുതന്നിട് ടുണ്ട്
തന്നതിനെക്കാളേറ െ
എല്ലാം മറന്നിട്ടുണ്ട്
ഓര്‍മിച്ചതിനേക് കളേറെ
... എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ് ട്
ഒരു കവിതയ്ക്കു താങ്ങാവുന്നതന്‍ റെ
എന്നാലും
എന്നെങ്കിലും
എവിടെവെച്ചെങ്കി ലും
കണ്ടുമുട്ടേണ്ടി വരും
അപ്പോള്‍
മുമ്പോരിക്കലും
കണ്ടുമുട്ടിയിട് ടില്ലാത്ത
രണ്ടുപേരായിരിക് കുമോ
നമ്മള്‍
പവിത്രന്‍ തീക്കൂനി ..

ജപ്തി



(കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്)

കൊണ്ടുപോകുംപോലും
ഇളകുന്നതെല്ലാം
എങ്കിലാദ്യമീ മനസ്സ് തന്നെയാവട്ടെ!

പലിശയും പിഴപ്പലിശയും
ഒടുക്കണമത്രെ
പിന്നെന്തിന് മടിക്കണം.
ഈ ജീവിതം തന്നെ മതിയല്ലോ
പത്രത്തില്‍ പരസ്യം വരുമത്രേ.
കഷ്ടം!
കവിതയില്‍ മുൻപേ എഴുതിക്കഴിഞ്ഞതല്ലേ...
തന്നിരിക്കുന്ന പരിധിക്കുളളില്‍
ഒററത്തവണകൊണ്ട് തീർക്കണംപോലും
അയ്യേ!
പണ്ടേ പരിധിക്ക് പുറത്താ...
ഒററത്തവണകൊണ്ട് പണ്ടേ
റെയില്‍പാളത്തിൽ
തീർക്കാൻ ശ്രമിച്ചതാ...
ആശ്വാസം!
ഇളകാത്ത ചിലതുണ്ട് ഉമ്മറത്ത്.
എ.കെ.ജി, മാധവിക്കുട്ടി, അയ്യപ്പണിക്കർ....
അകത്തുമുണ്ട് ചിലത്
കനകശ്രീ...ആശാൻ....ഇടശ്ശേരി .

നീലിമയോട്


നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
കൂട്ടികിഴിച്ചിട ്ട വര്‍ണ്ണങ്ങളൊക്ക െയും

ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില് ‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍

പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍

മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റ െ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍

വാക്കുകള്‍ക്കിട യില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍

സ്നേഹിച്ചിരിയ്ക ാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്ക ാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെന ്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന ്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന ്‍

ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍

രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹങ്കല്‍പ്പങ ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്ധനങ്ങള്‍

കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെ ന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍

എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന െ..
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന െ..
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങന െ

നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
ചുംബിച്ചുണര്‍ത് തിയ വാക്കുകള്‍!
നീലിമേ.. നീയോര്‍ക്കുന്നു വോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊ ന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയി ലിരുന്ന്
ചുംബിച്ചുണര്‍ത് തിയ വാക്കുകള്‍.

::::::: പവിത്രന്‍ തീക്കുനി

ആണിപ്പാട്



തിരക്കുകൾ ഒഴിയുമ്പോൾ
നീയൊന്ന് നോക്കണം
നിന്റെ നെയിൽ പോളിഷിനു താഴെ
മൈലാഞ്ചിയിട്ട നഖമുണ്ടോയെന്ന്.
നിന്റെ മുടിയിഴകളിൽ
ഷാമ്പൂവും കണ്ടീഷണറും
ഉരച്ചുമായ്ച്ചു കളഞ്ഞ
എണ്ണമയമുണ്ടോയെന്ന്
കണ്പീലികളിൽ
ഐ ലൈനറും മസ്കാരയും
നാടുകടത്തിയ കണ്മഷിയുണ്ടോയെന്ന്
പുമിക് സ്റ്റോണുകൾ ഉരച്ച് മിനുക്കിയ
പാദങ്ങളിൽ ഒരു അലക്കുകല്ലിന്റെ
അടയാളങ്ങളുണ്ടോയെന്ന്
ക്ഷൗരം ചെയ്ത കൈകളിൽ
കരിവളയുടെ മുറിപ്പാടുണ്ടോയെന്ന്
ചായം പൂശിയ ചുണ്ടിന് താഴെ
ഒരു ദന്തക്ഷതം വീണിട്ടുണ്ടോയെന്ന്
അവയൊക്കെയുണ്ടെങ്കിൽ തീർച്ചയായും
നിന്റെ ഹൃദയത്തിന്റെ ചുവരിൽ
ഒരു പോടിമീശക്കാരന്റെ ചിത്രം
തൂക്കിയിട്ടിരുന്ന ആണിപ്പാട് ഉണ്ടാകും
Written By Ajith Kumar R

Saturday, 1 October 2016

സഖാവ്‌


♥♥♥♥
സാം മാത്യു.എ.ഡി.
♥♥♥♥♥♥♥
നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ്‌ സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ.
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ.
എത്ര കാലങ്ങളായ്‌ ഞാൻ ഈയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്‌
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു.
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നത്‌.
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ്‌ പിറന്നിടും

മതില്‍


■■■■
പവിത്രന്‍ തീക്കുനി
■■■■■■■■■■■
നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല
ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം
അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം
എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അവരുടെ ജീവിതം നമ്മുടെ തോല്‍വികളാണ്

നമുക്കറിയില്ല, ഒരു ഇരയുണ്ടാകുന്നത് നമ്മളെല്ലാം പരാജയപ്പെടുന്നതുകൊണ്ടാണെന്ന്. നമുക്കറിയില്ല, വാഗ്ദാനം വിശ്വസിച്ചവളേക്കാള്‍ കുറ്റവാളി വാഗ്ദാനം ലംഘിച്ചവനാണെന്ന്. നമുക്കറിയില്ല, സ്‌നേഹമില്ലാത്തതും പരസ്പരം ആദരിക്കാത്തതുമായ രതി പാപമാണെന്ന്. നമുക്കറിയില്ല, തന്നില്‍ക്കുറഞ്ഞവരുടെ മേല്‍ അധികാരത്തിന്റെയോ ലൈംഗികതയുടേയോ ബലപ്രയോഗം നടത്തുന്നവരെല്ലാം വ്യക്തിത്വ വൈകല്യങ്ങളുള്ളവരാണെന്ന്. നമുക്കറിയില്ല, ലൈംഗിക പീഡനമെന്നാല്‍ പട്ടികടിക്കുന്നതു പോലെയേ ഉള്ളൂ എന്ന് ആണ്‍കുഞ്ഞുങ്ങളേയും പെണ്‍കുഞ്ഞുങ്ങളേയും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടെന്ന്.
(അവരുടെ ജീവിതം നമ്മുടെ തോല്‍വികളാണ്- കെ.ആര്‍ മീര)

നമുക്കൊരു യാത്ര പോയാലോ?


■■■■■■■■■■■■■■■■■■■
വൈശാഖ്.വി
■■■■■■■■
(കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ മലയാളം ഗവേഷണവിദ്യാര്‍ത്ഥി)
നമുക്കൊരു യാത്ര പോയാലോ?
അത്രയൊന്നും ദൂരെയല്ല
വളരെയടുത്ത്
കണ്ണിന്‍റെ മുന്നില്‍
മൂക്കിന്‍റെ തുമ്പില്‍
ഒരു മുള്‍വേലിക്കപ്പുറം
ഒരു എത്തിനോട്ടത്തിനിപ്പുറം
ഒരു കൂയ്വിളിക്കപ്പുറം
ഒരു മറുവിളിക്കിപ്പുറം.
അവിടെ
ആ മരത്തില്‍
ഒരു
പശുവിനെ കെട്ടിയിരിക്കുന്നു
നിറവയറോടെ
ഇന്നോ നാളെയോ എന്ന മട്ടാണ്
പശു പ്രസവിക്കുന്നതിലെന്താണ് പുതുമ?
നിന്‍റെ കവിത കൊള്ളില്ല!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
പശുവിനടുത്തേക്കല്ല.
മരത്തിന്‍റെ പൊത്തില്‍
ഒരു പാമ്പ് മുട്ടയിട്ടിരിക്കുന്നു
ഒന്നല്ല,അഞ്ച് മുട്ടകള്‍
പൊതിഞ്ഞുവെച്ചിട്ടുണ്ട്
വിലപിടിപ്പുള്ള നിധിയെന്ന മട്ടില്‍.
പാമ്പിന് കുഞ്ഞുങ്ങളുണ്ടാകുന്നത്
സാധാരണം.
നിന്‍റെ കവിത ക്ലീഷേ!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
പാമ്പിന്‍റെ പൊത്തിലേക്കല്ല.
മരത്തിന്‍റെ ചില്ലയില്‍
കാക്ക കൂട് വെച്ചിട്ടുണ്ട്
മുട്ടകള്‍ക്ക് അടയിരിക്കുന്നുമുണ്ട്
അതൊരു വലിയ കാര്യമല്ല
കാലങ്ങളായി കാക്ക മുട്ടയിടാറുണ്ട്
അതിലൊരു മുട്ട കാക്കയുടേതല്ല
അതും സ്വാഭാവികം
കുയില് ചിലപ്പോഴൊക്കെ
പണി പറ്റിക്കാറുണ്ട്
നിന്‍റെ കവിത പഴഞ്ചന്‍!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
കാക്കക്കൂട്ടിലേക്കല്ല
കൂടിനടുത്തായി
മരക്കൊമ്പില്‍ ആടിനില്‍ക്കുന്ന
രണ്ട് ശരീരങ്ങള്‍
കാണിക്കാനാണ്.
ഒറ്റനോട്ടത്തില്‍
രണ്ടെന്ന് വെളിപ്പെടില്ല
എന്നാല്‍ രണ്ടാണ്.
നിറവയറുമായി
ഒരു പത്താംക്ലാസുകാരി.
പശുവിനും പാമ്പിനും കാക്കയ്ക്കും
ആരോടും ഉത്തരം പറയേണ്ട
അവള്‍ക്കങ്ങനെയല്ല
അച്ഛന്‍റെ പിറന്നാള്‍ സമ്മാനം
വലുതാവുമ്പോള്‍
ഉത്തരം പറയുക തന്നെ വേണം!
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Friday, 30 September 2016

പവിത്രൻ തീക്കുനി

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്..?
ഞാന്‍ എവിടെയാണ്..?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്.
(പവിത്രന്‍ തീക്കുനി)

ഖലീല്‍ ജിബ്രാന്‍

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും.
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍.
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും.
(ഖലീല്‍ ജിബ്രാന്‍)

പറയാതിരുന്നാല്‍ വാക്കുകള്‍,

പറയാതിരുന്നാല്‍ വാക്കുകള്‍,
തുരുന്പിക്കുമോ...?
കാണാതിരുന്നാല്‍
കിനാവുകള്‍
ചിതലരിക്കുമോ...?
അടരാതിരുന്നാല്‍
പൂവുകള്‍,
നരയ്ക്കുമോ?
എഴുതാതിരുന്നാല്‍
ഏകാന്തതകള്‍,
ചോര്‍ന്നൊലിക്കുമോ....?
ഉണ്ടാകുമോ ഒാരോ ജീവിതത്തിലും
കുഴല്‍ക്കിണറില്‍ വീണ കാത്തിരിപ്പുകള്‍...?
#Pavithran Theekkuni Mazha

Monday, 8 February 2016

വ്യര്‍ത്ഥം (ബാലചന്ദ്രന്‍ ചുള്ളിക്കാട്)


കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്

(നെരൂദ)

ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽവീണ്ടും നാമടുക്കുംപ്രിയേ,ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.നമ്മുടെ വിഭിന്നമായ തൂവലുകൾ,നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,മായാത്ത ചുംബനങ്ങൾ,ഒക്കെയും വീണ്ടുമൊന്നുചേരും;അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,ഒരു കുഴിമാടത്തിലൊരുമിക്കൽ?ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,മരണം പോയിത്തുലയട്ടെ.(നെരൂദ)

(റോൾഫ് ജേക്കബ്സെൻ - അവരുറങ്ങുമ്പോൾ)

ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെ
യാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്
ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായ
ിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.
(റോൾഫ് ജേക്കബ്സെൻ - അവരുറങ്ങുമ്പോൾ)

കളഞ്ഞുപോയ സുഹൃത്ത്


കനവു കണ്ടു ഞാന് നിന്നെ സുഹൃത്തെ നിന്
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്
വിരലു കൊണ്ടു കളം തീര്ത്ത് നില്ക്കവേ
ചടുല വാക്കുകള് കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള് ചേര്ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന് കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പ
ോഴും
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല് മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവില് മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന് കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില് മൌനം നിറച്ചിരിക്കുമ്
പോഴും
അകലെ ആകാശ സീമയില് ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന് ചുവപ്പിച്ചു നിര്ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില് ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില് നിന് ഹൃദയവും
മിഴിയും അര്പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്
മിഴികള് അന്നേ പതിപ്പിച്ചിതോര്മതന്
ചുവരില് ചില്ലിട്ട് തൂക്കി ഞാന് ചിത്രമായ്...
ദുഖിക്കുവാന് വേണ്ടി മാത്രമാണെങ്കിലീ
നിര്ബന്ധ ജീവിതം ആര്ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്
പിരിയുവാനെന്നില് ഒറ്റയ്ക്കു പാതകള്
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന് കാണുന്ന
കനവില് നീ പുഞ്ചിരിക്കുന്നു പിന്നെയും
പിരിയുവാനെന്നില് ഒറ്റയ്ക്കു പാതകള്
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന് കാണുന്ന
കനവില് നീ പുഞ്ചിരിക്കുന്നു പിന്നെയും

-ഭഗവാന്റെ മരണം

രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അത് കുടിക്കൂ.
-ഭഗവാന്റെ മരണം

എന്നിട്ടും
അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..
അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില് വച്ച്
നമ്മള് കണ്ടുമുട്ടും
പവിത്രൻ തീക്കുനി

കാത്തിരിപ്പുക്കാര് ..............................


ആരോ നമ്മെ കാത്തിരിക്കുന്നുണ്ട്
ഏതോ വളവില്,ചുഴിയില്,മുറിവില്,
മൌനത്തില്.
കയറ്റക്കാരന് കണരേട്ടനെ
തെങ്ങ് കാത്തിരുന്നപോലെ.
കുത്തിയായ രാമേട്ടനെ
കിണരുകത്തിരുന്നപോലെ.
ഡ്രൈവര്റായ മമ്മതിക്കായെ
വണ്ടി കാത്തിരുന്നപോലെ.
ഡോക്ടറായ സാമുവലിനെ
രോഗം കാത്തിരുന്ന പോലെ.
മനുഷ്യരോട് മിണ്ടിയിട്ട്
മാസങ്ങളായി.
മീനുമായ് ചെല്ലുമ്പോള്
വീടുകള് മാത്രം സുഖദു;ഖങ്ങള് തിരക്കുന്നു.
പൂക്കളും പൂച്ചകളും മാത്രം നാളയും
വരണമേയെന്നു പ്രാര്ത്ഥിക്കുന്നു.
വളവിലുണ്ട് ഒരേട്ടത്തി.
ചുഴിയിലുണ്ട് ഒരമ്മ.
മുറിവിലുണ്ട് ഒരു പെണ്കുട്ടി.
ചത്ത ചാളയുടെ കണ്ണ്ള്ളവള്.
കടലില്നിന്നു കരക്കുപിടിച്ചിട
്ടപോലെ
ജീവിതം മാറ്റിവെച്ചവള്.
മൌനത്തിലുണ്ട് ഒരു മുത്തശി.
കാത്തിരിപ്പുകള്ക്ക് വര്ണ്ണ ചിറകുകള്
മുളക്കുമെന്നു മുന്പ് മീന് കാരിയായമുത്തശി.
അവരുടെ കണ്ണുകളില് തളര് വാതം പിടിച്ച കടല്.
മുലകളില് വല.
ഞരക്കത്തില് അരയന്.

കാലമെത്രയായ്കൂട്ട് വിട്ട്,ഒറ്റയ്ക്ക് വൃക്ഷത്തില്പക്ഷിയെക്കണ്ടിട്ട്,കുഞ്ഞാടുകള് മേയുന്നകുന്നുകള് കണ്ടിട്ട്,തെച്ചി മാത്രം പൂത്തു നിന്ന...മുറ്റം കണ്ടിട്ട്,ഞാന് വിതച്ച വിത്തിന്റെപൂവ് കണ്ടിട്ട്,കാത്തിരിക്കും പെണ്ണിന്റെകണ്ണു കണ്ടിട്ട്,

..........ഇടയിൽ......


ഒരാൾ ആവര്ത്തിച്ചു കൊണ്ടേയിരിക്കുന്ന നുണയിൽ
നീറി കിടക്കുന്ന സത്യം പോലെ
നിന്റെ തോന്നലുകളിൽ
എന്നും ഞാനുണ്ടാകും.
(സഖാവേ, ജീവിതം ഒരു തോന്നൽ തന്നെയല്ലേ..)
രണ്ടു മൗനങ്ങൽക്കിടയിൽ
നീയെന്നെ കാണാറുള്ളതുപോലെ
രണ്ടു സ്വപ്നങ്ങൾക്കിടയിൽ
ഞാൻ നിന്നെയും കാണാറണ്ട്.
(സഖാവേ, ജീവിതത്തിൽ നിന്നും മൗനം കിഴിച്ചാൽ സ്വപ്നത്തിലേയ്ക
്കെത്താമോ..?)
ചില പ്രണയങ്ങൾ അങ്ങന്നെയാണ്
ഉഷ്ണമേഖലകളെ ഉരുൾ പൊട്ടലുകളിലേയ്ക്ക്
ക്ഷണിച്ചുകൊണ്ടേ
യിരിക്കും....

....കരുതൽ...


മനസെല്ലാവർക്കുമ
െറിഞ്ഞുടയ്ക്കാവുന്ന-
സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ
ചില്ലുകൽക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാൽ
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.
(പവിത്രൻ തീക്കുനി)

(സച്ചിതാനന്ദന്)

മുപ്പതുവര്ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതിക്കിപ്പണിതിട്ടും പണ്ട് താമസിച്ചിരുന്ന
നാട്ടിന്പുറത്തെ വീട് തിരിച്ചറിയും പോലെ ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും
മുമ്പ് ചെന്നിരിക്കാറുള്ള കുന്നിന്പുറത്തിന്റെ
പൂക്കള് നിറഞ്ഞ വിജനത തിരിച്ചറിയും പോലെ.

വര്ഗ്ഗ ശത്രു


കിനാവ് കണ്ട ലോകത്തേക്ക്,
കണാരേട്ടന് ഒരു ദിവസം പുറപ്പെട്ടു.
കല്ലും മുള്ളും ചില്ലും,
കാറ്റും മഴയും ഇടിയും,
ശിരസ്സിനെ ചുംബിച്ചു.
കാാരയ്ക്കും, വാളിനും,
ബോംബിനു കീഴടക്കനാവും വിധം
ശരീരം പാകപ്പെട്ടു.
ശൂന്യതയില് നിന്ന് ശൂന്യതയിലേക്ക്
നെഞ്ചിടിപ്പുകള്‍ കടലായിരമ്പി.
വിപ്ലവം ജയിച്ചെന്ന്,
കണാരേട്ടന്റെ കെട്ടിയോള്
മോയിതു മാപ്പിളയുടെ
കാതില് മന്ത്രിച്ചു.
മൊയ്തു മാപ്പിളയുടെ
വൃഷ്ണ സഞ്ചിയില്
ഫ്യുഡലിസം തിളച്ചു.
കിനാവ് വര്ഗ്ഗ ശത്രുവെന്ന്,
കണാരേട്ടന് ഭ്രാന്താശുപത്രി
യുടെ
ഭിത്തിയില് കുറിച്ചു വെച്ചു.

Sunday, 7 February 2016

മൃത്യുവചനം - എ അയ്യപ്പന്


മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന് നല്കേണ്ടത്
അവന്റെ നെഞ്ചിടിപ്പുകള്,
കാഴ്ച,
നടക്കാന് മറക്കേണ്ട കാലുകള്...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്
പുച്ഛിച്ചവര്
ഏവരും
നിന്റെ ജഡത്തില് വീണു കരയും.
സ്വര്ഗത്തിലെ സുവര്ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്റെ കഴുത്തില്നിന്നും
ഇഴഞ്ഞുപോയ
കണ്ഠഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില് നിന്ന്
വര

എ. അയ്യപ്പൻ

അമ്പ് ഏതുനിമിഷവും
മുതുകിൽ തറക്കാം
പ്രാണനും കൊണ്ട് ഒാടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞ് റാന്തൽ വിളക്കുകൾക്ക്
ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടുപേർ കൊതിയോടെ...
ഒരു മരവും മറ തന്നില്ല.
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ച്
അവന്റെ വായ്ക്ക് ഞാനിരയായി!!!
------എ. അയ്യപ്പൻ------

കുട പവിത്രന് തീക്കുനി

വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക് പോയി
വയ്കാതെ വാതിലടച്ചു.
“ഒരു നോട്ടം കൊണ്ട്
എന്റെ സുര്യനെ നീ കീഴടക്കി…
ഒരു മന്ദ സ്മിതം കൊണ്ട്
എന്റെ റോസ്സാപ്പുവ്
നീ അടര്ത്തിയെടുത്തു….
ഒരു ചുംബനം കൊണ്ട്
എന്റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…
പ്രണയപര്വം
ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയതിലെന്നെ
കുറിച്ചിരുന്നെങ്കില്
ഒരു ശ്യാമവര്ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്,
ഒരു കനല്ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മ്രിതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്,
ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്,
അതുമതി തോഴി,
കഠിനവ്യഥകള്
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം

നന്ദിത,1992

വേദനയുടെ ഗർഭപാത്രത്തിൽ നിന്ന്
കരഞ്ഞു പിറക്കുന്ന കവിത.
തണുത്തുറഞ്ഞ കൈകൾ
കവടി നിരത്തുന്നു;
വരണ്ട മേടമാസത്തിന്റെ
ഒാർമ്മക്കൊരു ജാതകം കുറിക്കുന്നു.
പേറ്റുനോവറിയാത്ത മേഘങ്ങളിൽ,
നിറയാത്ത കണ്ണുകളിൽ,
മരിക്കാത്ത കടൽ ജനിക്കാതിരിക്കുന്നു.
എന്റെ വസന്തം
ഇലമൂടിയ കൊന്നമരങ്ങളിൽ നിന്ന്
തിരിച്ചു പോകുന്നു;
വീണ്ടുമൊരു മീനമാസത്തിനായ് കാത്തിരിക്കുന്നു.
----നന്ദിത,1992----

നന്ദിത,1992

നിന്റെ കണ്ണുകളിൽ ചിരിയാണ്
തൊട്ടാവാടിയുടെ ചിരി.
വാക്കുകളിൽ ചീളുകളുണ്ട് ഉരഞ്ഞു മുറിയുന്ന ചീളുകൾ.
നിനക്ക് നോവുന്നുണ്ടാവാം
നിന്റെ നാവിൽനിന്ന്
രക്തം കിനിയുന്നത്
ഞാനറിയുന്നു.
നീ അക്ഷമനാകുന്നതും...
ഡിസംബറിൽ വിരിഞ്ഞ കണിക്കൊന്നപോലെ
തളരാതിരിക്കുക.
ഇനിയുറങ്ങാൻ പോവുക.
വേനലിലിനിയും ഉണരാൻ
ശക്തിയായി വിരിയാൻ
ശിശിരത്തിൽ
ഇനിയുറങ്ങാൻ പോവുക.
-------നന്ദിത,1992-----

കവിത: ആലില രചന: എ.അയ്യപ്പൻ

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിര
ുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
കവിത: ആലില
രചന: എ.അയ്യപ്പൻ