Monday, 3 October 2016

പ്രണയക്കുറിപ്പുകള്‍



നിലാവിനെക്കുറിച്ചോ,
നക്ഷത്രങ്ങളെക്കുറിച്ചോ,
കുന്നില്‍ ചെരുവിലെ സന്ധ്യകളെ കുറിച്ചോ,
നാം തമ്മില്‍ സംസാരിച്ചിട്ടില്ല.
പ്രണയം കൊണ്ട്,
നീയെന്റെ മുറിവുകള്‍ തുന്നുന്നു.
കരകളെയും പാറകളെയും മരങ്ങളെയും
അണകളെയും അതിജീവിച്ചു എന്നെങ്കിലും നീയെന്നിലേക്ക് ഒഴുകിയെത്തിയെക്കാം
അന്ന്,
കൈമാറുവാന്‍ കരളിലിന്നെ,
കരുതി വയ്ക്കുന്നു
ഒരു കനല്‍ക്കാലം .
.
.

(പവിത്രന്‍ തീക്കുനി )

0 comments:

Post a Comment