Saturday, 1 October 2016

അവരുടെ ജീവിതം നമ്മുടെ തോല്‍വികളാണ്

നമുക്കറിയില്ല, ഒരു ഇരയുണ്ടാകുന്നത് നമ്മളെല്ലാം പരാജയപ്പെടുന്നതുകൊണ്ടാണെന്ന്. നമുക്കറിയില്ല, വാഗ്ദാനം വിശ്വസിച്ചവളേക്കാള്‍ കുറ്റവാളി വാഗ്ദാനം ലംഘിച്ചവനാണെന്ന്. നമുക്കറിയില്ല, സ്‌നേഹമില്ലാത്തതും പരസ്പരം ആദരിക്കാത്തതുമായ രതി പാപമാണെന്ന്. നമുക്കറിയില്ല, തന്നില്‍ക്കുറഞ്ഞവരുടെ മേല്‍ അധികാരത്തിന്റെയോ ലൈംഗികതയുടേയോ ബലപ്രയോഗം നടത്തുന്നവരെല്ലാം വ്യക്തിത്വ വൈകല്യങ്ങളുള്ളവരാണെന്ന്. നമുക്കറിയില്ല, ലൈംഗിക പീഡനമെന്നാല്‍ പട്ടികടിക്കുന്നതു പോലെയേ ഉള്ളൂ എന്ന് ആണ്‍കുഞ്ഞുങ്ങളേയും പെണ്‍കുഞ്ഞുങ്ങളേയും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടെന്ന്.
(അവരുടെ ജീവിതം നമ്മുടെ തോല്‍വികളാണ്- കെ.ആര്‍ മീര)

0 comments:

Post a Comment