Monday, 29 June 2015

തിരിച്ചറിവ്

 

ഈ നിശബ്ദത മുറിവേൽപ്പിക്കുന്നുണ്ട് ഒരുപാട്
ഇതിനായിരുന്നോ മയിൽപീലിതുണ്ടുകളെ പുസ്തകതാളുകളിൽ കാത്തുവച്ചത്
ഇന്ന് നമ്മുക്കിടയിലെ പ്രണയം ചിതകാത്തിരിക്കുന്ന അജ്ഞാതനാണ്
ഇനി നമ്മുക്ക് മടങ്ങാം ,ഇന്നലെകളിലെ അപരിചിതരുടെ ലോകത്തേക്ക്
വീണ്ടും കാണുവാൻ
നിനക്കു പകരമാവാൻ ഒന്നിനും കഴിയിലെന്ന തിരിച്ചറിവിലേക്ക്
കണ്ടുമുഷിഞ മൗനത്തിനും വാശിക്കും മുൻപ് പറഞ്ഞാലും തീരാത്ത വാചാലത്തയിലേക്ക്.


0 comments:

Post a Comment