Friday, 6 March 2015

(മഴത്തുള്ളികള്‍ - ഒ.എന്‍.വി)



മഴയ്ക്കെന്തൊരു ഭംഗിപറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്വേനല്ചൂടാര്ന്നമണ്ണില്വീഴ്കെ
അതിന്റെ കുളിര്മ്മ മണ്ണിലേക്കാളും
നിന്റെ മനസ്സില്പടര്ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോകൌതുകം തുളുമ്പും പോല്
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി!
തുള്ളിതുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
കമ്പികള്മുറുക്കിയ ശതതന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങിവന്നു മഴ
ഒരു ജിപ്സി പെണ്കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്മ്മല്യം മൊഴിയില്
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!
തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്നീഇരിയ്ക്കുന്നു
ഓര്മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്വെള്ളിക്കൊലുസ്സിട്ടുതുള്ളുന്നു ചുറ്റും
കുളിര്ത്തു ചിരിച്ചാര്ത്ത്മഴയി-
ലടിമുടി കുതിര്ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്നെല്ലിപൂക്കള്
കൊളിച്ചീറന്ചുറ്റി വരവേല്ക്കുന്നു
നിന്റെ മുന്നിലാ മഴമാത്രം
നടവഴിമാത്രം
വയല്പൂക്കള്മാത്രം
ഞാനടുത്തിരിപ്പതുംമറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരുഭംഗീ..!
മഴയ്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്
പതുക്കെ പറഞ്ഞു ഞാന്
നിനക്കെന്തൊരുഭംഗീ!



Top of Form

0 comments:

Post a Comment