Monday, 3 October 2016

ജപ്തി



(കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്)

കൊണ്ടുപോകുംപോലും
ഇളകുന്നതെല്ലാം
എങ്കിലാദ്യമീ മനസ്സ് തന്നെയാവട്ടെ!

പലിശയും പിഴപ്പലിശയും
ഒടുക്കണമത്രെ
പിന്നെന്തിന് മടിക്കണം.
ഈ ജീവിതം തന്നെ മതിയല്ലോ
പത്രത്തില്‍ പരസ്യം വരുമത്രേ.
കഷ്ടം!
കവിതയില്‍ മുൻപേ എഴുതിക്കഴിഞ്ഞതല്ലേ...
തന്നിരിക്കുന്ന പരിധിക്കുളളില്‍
ഒററത്തവണകൊണ്ട് തീർക്കണംപോലും
അയ്യേ!
പണ്ടേ പരിധിക്ക് പുറത്താ...
ഒററത്തവണകൊണ്ട് പണ്ടേ
റെയില്‍പാളത്തിൽ
തീർക്കാൻ ശ്രമിച്ചതാ...
ആശ്വാസം!
ഇളകാത്ത ചിലതുണ്ട് ഉമ്മറത്ത്.
എ.കെ.ജി, മാധവിക്കുട്ടി, അയ്യപ്പണിക്കർ....
അകത്തുമുണ്ട് ചിലത്
കനകശ്രീ...ആശാൻ....ഇടശ്ശേരി .

0 comments:

Post a Comment