ഒരു ദിവസം അവള്‍ കുളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു അപരിചിതന്‍ കൂരയ്ക്ക് മുകളില്‍ കയറി ഒരു ഓടിളക്കി നോക്കി. അവളുടെ നഗ്നതയുടെ മനോഹാരിത കണ്ട് അവന്‍ അന്തംവിട്ടുപോയി. പരിഭ്രമിച്ചുനോക്കുന്ന അവനെ നോക്കി ലജ്ജ കൂടാതെ അവള്‍ പറഞ്ഞു.
‘‘സൂക്ഷിച്ചോ, താഴേക്കു വീഴാതെ’
‘നിന്നെ ഒന്നുകാണണമെന്നുണ്ടായിരുന്നു’ അയാള്‍ പറഞ്ഞു.
‘ശരി’ അവള്‍ പറഞ്ഞു. ‘എന്നാലും സൂക്ഷിക്കണം, ആ ഓടുകള്‍ പഴകി ദ്രവിച്ചതാണ്.’
ഓടിന് പുറത്തിരുന്നവന്‍െറ മുഖത്ത് വല്ലാത്ത പരിഭ്രമം. ഓടുപൊട്ടി നിലത്തുവീണേക്കുമോ എന്ന് ഭയന്നിട്ടാവും അവന്‍ വിഷമിക്കുന്നതെന്ന് അവള്‍ വിചാരിച്ചു. അപകടം കൂടാതെ ഇറങ്ങിപ്പോയ്ക്കോട്ടെ എന്നുവെച്ച് അവള്‍ വേഗം കുളികഴിച്ചു. ശരീരത്തില്‍ വെള്ളമൊഴിക്കുമ്പോള്‍ അവള്‍ അവനോട് സംസാരിച്ചു. ഓടിന് പുറത്ത് വീണുകിടക്കുന്ന ഇലകള്‍ അഴുകിദ്രവിച്ചതില്‍നിന്നാകണം കുളിമുറിക്കുള്ളില്‍ തേളുകള്‍ പെരുകിയതെന്ന് അവള്‍ പറഞ്ഞു. അത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ സംസാരിക്കുന്നത് കണ്ട് ധൈര്യം കിട്ടിയ അവന്‍ ഒരു പടികൂടി കടന്നു ചോദിച്ചു:
‘
ഞാന്‍ നിന്‍െറ ദേഹത്ത് സോപ്പു തേച്ചു തരട്ടെ?’
‘നിങ്ങളുടെ സദുദ്ദേശ്യത്തന് നന്ദി’ അവള്‍ പറഞ്ഞു. ‘പക്ഷേ, എന്‍െറ രണ്ടു കൈകളും ധാരാളം മതി’
എന്നിട്ട് അവള്‍ ദേഹം തോര്‍ത്തുന്ന സമയത്ത് കണ്ണുനീരോടെ അവന്‍ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു. ഒരു സ്ത്രീ കുളിക്കുന്നത് കാണാന്‍ വേണ്ടി ഒരു മണിക്കൂര്‍ സമയം വെറുതെ കളഞ്ഞ് ഉച്ചയൂണുപോലും നഷ്ടപ്പെടുത്തിയ വിഡ്ഢിയെ താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അവള്‍ പറഞ്ഞു. അവസാനമായി അവള്‍ പരുക്കന്‍ മേലങ്കി ധരിച്ചപ്പോള്‍ അവള്‍ക്ക് അടിവസ്ത്രമൊന്നുമില്ലല്ളോ എന്ന അറിവ് അവനെ കൂടുതല്‍ മഥിച്ചു. എന്നിട്ട് അവന്‍ കുളിമുറിയിലേക്ക് ചാടാന്‍ വേണ്ടി രണ്ട് ഓടുകള്‍ കൂടി ഇളക്കി.
‘ഭയങ്കര പൊക്കമാണ്, താന്‍ ചത്തുപോകും’ അവള്‍ പേടിച്ച് മുന്നറിയിപ്പ് കൊടുത്തു. പഴകി ദ്രവിച്ചുപോയിരുന്ന ഓടുകള്‍ പൊട്ടി അവന്‍ നിലത്തുവീണ് സിമന്‍റുതറയില്‍ തലയടിച്ചു പിളര്‍ന്നു മരിച്ചു.
മാസ്മരിക കഥാപ്രപഞ്ചമൊരുക്കിയ വിശ്വവിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്‍െറ വളരെ പ്രശസ്തമായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ എന്ന നോവലിലെ മനോഹരമായ ഒരു രംഗമാണ് ഇത്.