Monday, 8 February 2016

വ്യര്‍ത്ഥം (ബാലചന്ദ്രന്‍ ചുള്ളിക്കാട്)


കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്

(നെരൂദ)

ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽവീണ്ടും നാമടുക്കുംപ്രിയേ,ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.നമ്മുടെ വിഭിന്നമായ തൂവലുകൾ,നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,മായാത്ത ചുംബനങ്ങൾ,ഒക്കെയും വീണ്ടുമൊന്നുചേരും;അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,ഒരു കുഴിമാടത്തിലൊരുമിക്കൽ?ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,മരണം പോയിത്തുലയട്ടെ.(നെരൂദ)

(റോൾഫ് ജേക്കബ്സെൻ - അവരുറങ്ങുമ്പോൾ)

ഉറങ്ങുമ്പോൾ കുട്ടികളെപ്പോലെ
യാണു മനുഷ്യർ,
അവരിലപ്പോൾ യുദ്ധങ്ങളില്ല.
അവർ കൈപ്പടങ്ങൾ വിടർത്തുന്നു,
ദൈവം കൊടുത്ത സ്വച്ഛതാളത്തിൽ അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവർ ചുണ്ടു പിളുത്തുന്നു,
കൈ പാതി തുറന്നുവയ്ക്കുന്നു,
പട്ടാളക്കാർ, രാഷ്ട്രതന്ത്രജ്
ഞന്മാർ, സേവകർ, യജമാനന്മാർ.
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്നു,
ഒരു മൂടൽ സകലതും മറയ്ക്കുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത മണിക്കൂറുകളാണിനി.
നമ്മുടെ ഹൃദയങ്ങൾ പാതിവിടർന്ന പൂക്കളാവുന്ന ആ നേരത്ത്
നമുക്കന്യോന്യമൊന്നു സംസാരിക്കാനായെങ്കിൽ.
പൊൻതേനീച്ചകളെപ്പോലെ
വാക്കുകൾ ഒഴുകിയിറങ്ങുമായ
ിരുന്നു.
-ദൈവമേ, നിദ്രയുടെ ഭാഷ എന്നെയൊന്നു പഠിപ്പിക്കൂ.
(റോൾഫ് ജേക്കബ്സെൻ - അവരുറങ്ങുമ്പോൾ)

കളഞ്ഞുപോയ സുഹൃത്ത്


കനവു കണ്ടു ഞാന് നിന്നെ സുഹൃത്തെ നിന്
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്
വിരലു കൊണ്ടു കളം തീര്ത്ത് നില്ക്കവേ
ചടുല വാക്കുകള് കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള് ചേര്ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന് കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പ
ോഴും
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല് മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവില് മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന് കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില് മൌനം നിറച്ചിരിക്കുമ്
പോഴും
അകലെ ആകാശ സീമയില് ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന് ചുവപ്പിച്ചു നിര്ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില് ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില് നിന് ഹൃദയവും
മിഴിയും അര്പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്
മിഴികള് അന്നേ പതിപ്പിച്ചിതോര്മതന്
ചുവരില് ചില്ലിട്ട് തൂക്കി ഞാന് ചിത്രമായ്...
ദുഖിക്കുവാന് വേണ്ടി മാത്രമാണെങ്കിലീ
നിര്ബന്ധ ജീവിതം ആര്ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്
പിരിയുവാനെന്നില് ഒറ്റയ്ക്കു പാതകള്
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന് കാണുന്ന
കനവില് നീ പുഞ്ചിരിക്കുന്നു പിന്നെയും
പിരിയുവാനെന്നില് ഒറ്റയ്ക്കു പാതകള്
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന് കാണുന്ന
കനവില് നീ പുഞ്ചിരിക്കുന്നു പിന്നെയും

-ഭഗവാന്റെ മരണം

രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അത് കുടിക്കൂ.
-ഭഗവാന്റെ മരണം

എന്നിട്ടും
അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..
അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില് വച്ച്
നമ്മള് കണ്ടുമുട്ടും
പവിത്രൻ തീക്കുനി

കാത്തിരിപ്പുക്കാര് ..............................


ആരോ നമ്മെ കാത്തിരിക്കുന്നുണ്ട്
ഏതോ വളവില്,ചുഴിയില്,മുറിവില്,
മൌനത്തില്.
കയറ്റക്കാരന് കണരേട്ടനെ
തെങ്ങ് കാത്തിരുന്നപോലെ.
കുത്തിയായ രാമേട്ടനെ
കിണരുകത്തിരുന്നപോലെ.
ഡ്രൈവര്റായ മമ്മതിക്കായെ
വണ്ടി കാത്തിരുന്നപോലെ.
ഡോക്ടറായ സാമുവലിനെ
രോഗം കാത്തിരുന്ന പോലെ.
മനുഷ്യരോട് മിണ്ടിയിട്ട്
മാസങ്ങളായി.
മീനുമായ് ചെല്ലുമ്പോള്
വീടുകള് മാത്രം സുഖദു;ഖങ്ങള് തിരക്കുന്നു.
പൂക്കളും പൂച്ചകളും മാത്രം നാളയും
വരണമേയെന്നു പ്രാര്ത്ഥിക്കുന്നു.
വളവിലുണ്ട് ഒരേട്ടത്തി.
ചുഴിയിലുണ്ട് ഒരമ്മ.
മുറിവിലുണ്ട് ഒരു പെണ്കുട്ടി.
ചത്ത ചാളയുടെ കണ്ണ്ള്ളവള്.
കടലില്നിന്നു കരക്കുപിടിച്ചിട
്ടപോലെ
ജീവിതം മാറ്റിവെച്ചവള്.
മൌനത്തിലുണ്ട് ഒരു മുത്തശി.
കാത്തിരിപ്പുകള്ക്ക് വര്ണ്ണ ചിറകുകള്
മുളക്കുമെന്നു മുന്പ് മീന് കാരിയായമുത്തശി.
അവരുടെ കണ്ണുകളില് തളര് വാതം പിടിച്ച കടല്.
മുലകളില് വല.
ഞരക്കത്തില് അരയന്.

കാലമെത്രയായ്കൂട്ട് വിട്ട്,ഒറ്റയ്ക്ക് വൃക്ഷത്തില്പക്ഷിയെക്കണ്ടിട്ട്,കുഞ്ഞാടുകള് മേയുന്നകുന്നുകള് കണ്ടിട്ട്,തെച്ചി മാത്രം പൂത്തു നിന്ന...മുറ്റം കണ്ടിട്ട്,ഞാന് വിതച്ച വിത്തിന്റെപൂവ് കണ്ടിട്ട്,കാത്തിരിക്കും പെണ്ണിന്റെകണ്ണു കണ്ടിട്ട്,

..........ഇടയിൽ......


ഒരാൾ ആവര്ത്തിച്ചു കൊണ്ടേയിരിക്കുന്ന നുണയിൽ
നീറി കിടക്കുന്ന സത്യം പോലെ
നിന്റെ തോന്നലുകളിൽ
എന്നും ഞാനുണ്ടാകും.
(സഖാവേ, ജീവിതം ഒരു തോന്നൽ തന്നെയല്ലേ..)
രണ്ടു മൗനങ്ങൽക്കിടയിൽ
നീയെന്നെ കാണാറുള്ളതുപോലെ
രണ്ടു സ്വപ്നങ്ങൾക്കിടയിൽ
ഞാൻ നിന്നെയും കാണാറണ്ട്.
(സഖാവേ, ജീവിതത്തിൽ നിന്നും മൗനം കിഴിച്ചാൽ സ്വപ്നത്തിലേയ്ക
്കെത്താമോ..?)
ചില പ്രണയങ്ങൾ അങ്ങന്നെയാണ്
ഉഷ്ണമേഖലകളെ ഉരുൾ പൊട്ടലുകളിലേയ്ക്ക്
ക്ഷണിച്ചുകൊണ്ടേ
യിരിക്കും....

....കരുതൽ...


മനസെല്ലാവർക്കുമ
െറിഞ്ഞുടയ്ക്കാവുന്ന-
സ്ഫടിക സാനിധ്യം
ചിലനേരങ്ങളിലതിന്റെ
ചില്ലുകൽക്കുമീതെ നൃത്തമാടും
വിരഹിയായ ജീവരക്തം
അതിനാൽ ശത്രുവിനേക്കാൽ
കരുതിയേയ്ക്കണം
പിണങ്ങിപ്പോയ സുഹൃത്തിനെ.
(പവിത്രൻ തീക്കുനി)

(സച്ചിതാനന്ദന്)

മുപ്പതുവര്ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതിക്കിപ്പണിതിട്ടും പണ്ട് താമസിച്ചിരുന്ന
നാട്ടിന്പുറത്തെ വീട് തിരിച്ചറിയും പോലെ ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും
മുമ്പ് ചെന്നിരിക്കാറുള്ള കുന്നിന്പുറത്തിന്റെ
പൂക്കള് നിറഞ്ഞ വിജനത തിരിച്ചറിയും പോലെ.

വര്ഗ്ഗ ശത്രു


കിനാവ് കണ്ട ലോകത്തേക്ക്,
കണാരേട്ടന് ഒരു ദിവസം പുറപ്പെട്ടു.
കല്ലും മുള്ളും ചില്ലും,
കാറ്റും മഴയും ഇടിയും,
ശിരസ്സിനെ ചുംബിച്ചു.
കാാരയ്ക്കും, വാളിനും,
ബോംബിനു കീഴടക്കനാവും വിധം
ശരീരം പാകപ്പെട്ടു.
ശൂന്യതയില് നിന്ന് ശൂന്യതയിലേക്ക്
നെഞ്ചിടിപ്പുകള്‍ കടലായിരമ്പി.
വിപ്ലവം ജയിച്ചെന്ന്,
കണാരേട്ടന്റെ കെട്ടിയോള്
മോയിതു മാപ്പിളയുടെ
കാതില് മന്ത്രിച്ചു.
മൊയ്തു മാപ്പിളയുടെ
വൃഷ്ണ സഞ്ചിയില്
ഫ്യുഡലിസം തിളച്ചു.
കിനാവ് വര്ഗ്ഗ ശത്രുവെന്ന്,
കണാരേട്ടന് ഭ്രാന്താശുപത്രി
യുടെ
ഭിത്തിയില് കുറിച്ചു വെച്ചു.

Sunday, 7 February 2016

മൃത്യുവചനം - എ അയ്യപ്പന്


മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന് നല്കേണ്ടത്
അവന്റെ നെഞ്ചിടിപ്പുകള്,
കാഴ്ച,
നടക്കാന് മറക്കേണ്ട കാലുകള്...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്
പുച്ഛിച്ചവര്
ഏവരും
നിന്റെ ജഡത്തില് വീണു കരയും.
സ്വര്ഗത്തിലെ സുവര്ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്റെ കഴുത്തില്നിന്നും
ഇഴഞ്ഞുപോയ
കണ്ഠഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില് നിന്ന്
വര

എ. അയ്യപ്പൻ

അമ്പ് ഏതുനിമിഷവും
മുതുകിൽ തറക്കാം
പ്രാണനും കൊണ്ട് ഒാടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞ് റാന്തൽ വിളക്കുകൾക്ക്
ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടുപേർ കൊതിയോടെ...
ഒരു മരവും മറ തന്നില്ല.
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ച്
അവന്റെ വായ്ക്ക് ഞാനിരയായി!!!
------എ. അയ്യപ്പൻ------

കുട പവിത്രന് തീക്കുനി

വെയിലില്ലായിരുന്നു
മഴയും.
എന്നിട്ടും നീയെന്നെ ചൂടി നടന്നു.
ഇടയ്ക്ക് ചരിച്ചുപിടിച്ചു.
ഇടയ്ക്ക് മറച്ചും.
ഇല്ലാത്ത കുന്നിന്റെ നെറുകയിലെ
വീടെത്തിയപ്പോള്,
ഒടിച്ചുമടക്കി, പുറത്തുവെച്ചു
നീയകത്തേക്ക് പോയി
വയ്കാതെ വാതിലടച്ചു.
“ഒരു നോട്ടം കൊണ്ട്
എന്റെ സുര്യനെ നീ കീഴടക്കി…
ഒരു മന്ദ സ്മിതം കൊണ്ട്
എന്റെ റോസ്സാപ്പുവ്
നീ അടര്ത്തിയെടുത്തു….
ഒരു ചുംബനം കൊണ്ട്
എന്റെ നക്ഷത്രത്തെ
നീ ശ്വാസം മുട്ടിച്ചുകൊന്നു…
പ്രണയപര്വം
ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയതിലെന്നെ
കുറിച്ചിരുന്നെങ്കില്
ഒരു ശ്യാമവര്ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്,
ഒരു കനല്ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മ്രിതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്,
ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്,
അതുമതി തോഴി,
കഠിനവ്യഥകള്
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം

നന്ദിത,1992

വേദനയുടെ ഗർഭപാത്രത്തിൽ നിന്ന്
കരഞ്ഞു പിറക്കുന്ന കവിത.
തണുത്തുറഞ്ഞ കൈകൾ
കവടി നിരത്തുന്നു;
വരണ്ട മേടമാസത്തിന്റെ
ഒാർമ്മക്കൊരു ജാതകം കുറിക്കുന്നു.
പേറ്റുനോവറിയാത്ത മേഘങ്ങളിൽ,
നിറയാത്ത കണ്ണുകളിൽ,
മരിക്കാത്ത കടൽ ജനിക്കാതിരിക്കുന്നു.
എന്റെ വസന്തം
ഇലമൂടിയ കൊന്നമരങ്ങളിൽ നിന്ന്
തിരിച്ചു പോകുന്നു;
വീണ്ടുമൊരു മീനമാസത്തിനായ് കാത്തിരിക്കുന്നു.
----നന്ദിത,1992----

നന്ദിത,1992

നിന്റെ കണ്ണുകളിൽ ചിരിയാണ്
തൊട്ടാവാടിയുടെ ചിരി.
വാക്കുകളിൽ ചീളുകളുണ്ട് ഉരഞ്ഞു മുറിയുന്ന ചീളുകൾ.
നിനക്ക് നോവുന്നുണ്ടാവാം
നിന്റെ നാവിൽനിന്ന്
രക്തം കിനിയുന്നത്
ഞാനറിയുന്നു.
നീ അക്ഷമനാകുന്നതും...
ഡിസംബറിൽ വിരിഞ്ഞ കണിക്കൊന്നപോലെ
തളരാതിരിക്കുക.
ഇനിയുറങ്ങാൻ പോവുക.
വേനലിലിനിയും ഉണരാൻ
ശക്തിയായി വിരിയാൻ
ശിശിരത്തിൽ
ഇനിയുറങ്ങാൻ പോവുക.
-------നന്ദിത,1992-----

കവിത: ആലില രചന: എ.അയ്യപ്പൻ

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിര
ുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
കവിത: ആലില
രചന: എ.അയ്യപ്പൻ