Friday, 6 March 2015

(മഴത്തുള്ളികള്‍ - ഒ.എന്‍.വി)



മഴയ്ക്കെന്തൊരു ഭംഗിപറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്വേനല്ചൂടാര്ന്നമണ്ണില്വീഴ്കെ
അതിന്റെ കുളിര്മ്മ മണ്ണിലേക്കാളും
നിന്റെ മനസ്സില്പടര്ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോകൌതുകം തുളുമ്പും പോല്
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി!
തുള്ളിതുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
കമ്പികള്മുറുക്കിയ ശതതന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങിവന്നു മഴ
ഒരു ജിപ്സി പെണ്കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്മ്മല്യം മൊഴിയില്
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!
തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്നീഇരിയ്ക്കുന്നു
ഓര്മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്വെള്ളിക്കൊലുസ്സിട്ടുതുള്ളുന്നു ചുറ്റും
കുളിര്ത്തു ചിരിച്ചാര്ത്ത്മഴയി-
ലടിമുടി കുതിര്ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്നെല്ലിപൂക്കള്
കൊളിച്ചീറന്ചുറ്റി വരവേല്ക്കുന്നു
നിന്റെ മുന്നിലാ മഴമാത്രം
നടവഴിമാത്രം
വയല്പൂക്കള്മാത്രം
ഞാനടുത്തിരിപ്പതുംമറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരുഭംഗീ..!
മഴയ്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്
പതുക്കെ പറഞ്ഞു ഞാന്
നിനക്കെന്തൊരുഭംഗീ!



Top of Form

(ആനന്ദധാര - ബാലചന്ദ്രന് ചുള്ളിക്കാട്)



ചൂടാതെ പോയ്നീ, നിനക്കായ്ഞാന്
ചോരചാറിചുവപ്പിച്ചൊരെന്പനീര്പ്പൂവുകള്
കാണാതെ പോയ്നീ, നിനക്കായിഞാനെന്റെ
പ്രാണന്റെ പിന്നില്ക്കുറിച്ചിട്ട വാക്കുകള്
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന്തന്ത്രികള്
അന്ധമാം സംവത്സരങ്ങള്ക്കുമക്കരെ
അന്തമെഴാത്തതാമോര്മ്മകള്ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലുംനിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..

മയില്‍പ്പീലി (സിവിക് ചന്ദ്രന്‍ )











പുസ്തകത്താളുകള്ക്കിടയില്
ഒരു മയില്‍‌പ്പീലിവെയ്ക്കുക.
മയില്പ്പീലിയെ തന്നെ ധ്യാനിച്ച്
പുസ്തകമടച്ചു വെയ്ക്കുക.
മനസ്സൊഴിച്ചുമറ്റാരുംകാണാത്ത
ഒരറയില്ഒളിപ്പിച്ചു വെയ്ക്കുക.
മനസ്സിനെ കാവല്നിര്ത്തി
മയില്‍‌പീലി മറന്നേപോകുക ....
ഭൂമിയും ആകാശവും ഉറങ്ങുന്ന
നിശബ്ദ വിനാഴികയില്
പൂച്ചക്കാല്ചവിട്ടി വന്നു പയ്യെ പുസ്തകമെടുക്കുക....
കാറ്റും നിഴലുംപോലുമറിയരുതെ,
ആകാശം കാണരുതേ,
നക്ഷത്ര രശ്മി കൊള്ളരുതെ.
മയില്പ്പീലിയെ തന്നെ
ധ്യാനസ്ഥനായി കണ്ണടച്ച് നില്ക്കുക.
മനസ്സ്മയിപ്പീലിയായി
മാറുമ്പോള്കണ്ണ് തുറക്കുക.
താളുകളില്ലല്ലോ,
പുസ്തകവുമില്ല.
മയില്പ്പീലികള്‍‍!
മയില്പ്പീലികള്‍‍!
മയില്പ്പീലികള്‍‍! മാത്രം.!
മയില്പ്പീലിത്താളുകളുടെ പുസ്തകം
അവള്ക്കു നല്കുക....
പ്രണയിക്കാനറിയാതെ പോയ
ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക.
ഓര്ക്കാപ്പുറത്ത്ഒരൊറ്റ ഉമ്മ കൊണ്ട്
അവളെ മയില്പ്പീലിയാക്കുക....