Friday, 30 September 2016

പവിത്രൻ തീക്കുനി

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്..?
ഞാന്‍ എവിടെയാണ്..?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്.
(പവിത്രന്‍ തീക്കുനി)

ഖലീല്‍ ജിബ്രാന്‍

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും.
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍.
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും.
(ഖലീല്‍ ജിബ്രാന്‍)

പറയാതിരുന്നാല്‍ വാക്കുകള്‍,

പറയാതിരുന്നാല്‍ വാക്കുകള്‍,
തുരുന്പിക്കുമോ...?
കാണാതിരുന്നാല്‍
കിനാവുകള്‍
ചിതലരിക്കുമോ...?
അടരാതിരുന്നാല്‍
പൂവുകള്‍,
നരയ്ക്കുമോ?
എഴുതാതിരുന്നാല്‍
ഏകാന്തതകള്‍,
ചോര്‍ന്നൊലിക്കുമോ....?
ഉണ്ടാകുമോ ഒാരോ ജീവിതത്തിലും
കുഴല്‍ക്കിണറില്‍ വീണ കാത്തിരിപ്പുകള്‍...?
#Pavithran Theekkuni Mazha