
അവളെപ്പറ്റി ഞാനാരോടും
പറഞ്ഞിരുന്നില്ല
അവളെപ്പറ്റി അവളും
ആരോടും പറഞ്ഞിരിക്കില്ല
ബസ്സ്റ്റോപ്പില്‍ അവള്‍ നില്‍ക്കുന്നതിന്
എതിര്‍വശം നില്‍ക്കെണ്ടിയിരുന്നു
എന്നും പരസ്പരം വഴക്കുകൂടി പിരിയുന്ന
രണ്ടു ബസ്സുകളില്‍ എനിക്കും അവള്‍ക്കും
കയറേണ്ടി വന്നിരുന്നു
തിരിച്ചിറങ്ങുന്ന ഒരേ സമയത്തും
ഒരുമിച്ചു നടക്കാനുള്ള അടുപ്പം
ഞങ്ങള്ക്കിടയിലുണ്ടായിരുന്
അതുമല്ല കുറച്ചുകൂടി നടന്നാല്‍
ഒരാള്‍ക്കുമാത്രം നടന്നുപോകാവുന്ന
ഒരു വഴി പിന്നെയും
ഞങ്ങളിലൊരാളെ പിന്‍തള്ളുമായിരുന്നു.
(മൂണ്‍വോക്ക് - വിമീഷ് മണിയൂര്‍ )
0 comments:
Post a Comment