
ഒരു ദിവസം
ഒത്തിരിപ്പേരുടെ -
അകമ്പടിയോടെ
ഒരു താലി
പുരമുറ്റത്തേക്ക -് കയറിവരുന്നതും
തന്നെകൊണ്ട് നിറഞ്ഞ പുര മെലിയുന്നതായും
സൗദാമിനി സ്വപ്‌നം കണ്ടു
പക്ഷെ,
അങ്ങനെയല്ല സംഭവിച്ചത്.
കുറച്ചുനാളുകള്‍ -ക്കു ശേഷം
ഒരു രാത്രി
അകമ്പടിയില്ലാതെ
ഒറ്റയ്ക്ക്
ഒരു പ്രലോഭനം
വീടിന്റെ പിന്നാമ്പുറത്തെ -ത്തി,
അവള്‍ കാത്തുവെച്ചതെന് -തോ
കവര്‍ന്നെടുത്ത് -
ഇരുളിലേക്ക് മറയുകയാണുണ്ടായത -്
പിന്നയും,
കുറച്ചുനാള്‍ കഴിഞ്ഞാണ്
ഒരുച്ചനേരത്ത്
പരസ്യമായിട്ട്
സൗദമിനിയുടെ ശിരസിലും,നെറ്റി -യിലും, കഴുത്തിലും
ചുംബിച്ച്
ചുവപ്പിച്ചു
പരശുറാം എക്സ്പ്രസ്
വടക്കോട്ടു പോയത്
''''''''''''''' -''''''''''''''' -''''''''''''''' -''''''''''''''' -'''''''''
.......പവിത്രന് - തീക്കൂനി
0 comments:
Post a Comment